കത്തനാര്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ 1: സഭകളുടെ ഐക്യവിളംബരവുമായി പുരോഹിതരുടെ ക്രിക്കറ്റ്. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ പുതുപ്പള്ളി ബെയ്ല്‍സ് അരീന ടര്‍ഫില്‍ 

 
CRICKET


ചങ്ങനാശ്ശേരി: വൈദികരുടെ കായികക്ഷമതയും വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള എക്യുമെനിക്കല്‍ കൂട്ടായ്മയും ലക്ഷ്യമിട്ട് ചങ്ങനാശ്ശേരിയിലെ കത്തനാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (KCC) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ 'കത്തനാര്‍ ക്രിക്കറ്റ് ലീഗ്' (KCL Seaosn 1) സെപ്റ്റംബര്‍ 9, 10 തീയതികളില്‍ പുതുപ്പള്ളി ബെയ്ല്‍സ് അരീന ടര്‍ഫില്‍ വച്ച് അരങ്ങേറും. ചങ്ങനാശ്ശേരി രൂപതയിലെ വൈദികരുടെ പൂര്‍ണ്ണ ഏകോപനത്തിലും മേല്‍നോട്ടത്തിലുമാണ് ഈ ചരിത്ര കായിക മാമാങ്കം ഒരുങ്ങുന്നത്.

കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരം മുതല്‍ വടക്കേ അറ്റമായ തലശ്ശേരി വരെയുള്ള വിവിധ രൂപതകളില്‍ നിന്നും ഭദ്രാസനങ്ങളില്‍ നിന്നുമുള്ള വൈദികരെ കോര്‍ത്തിണക്കിക്കൊണ്ട് 16 കരുത്തുറ്റ ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുന്നത്.


പങ്കെടുക്കുന്ന സഭാ വിഭാഗങ്ങള്‍:

* സീറോ മലബാര്‍ സഭ
* സീറോ മലങ്കര സഭ
* ലത്തീന്‍ കത്തോലിക്കാ സഭ
* മലങ്കര ഓര്‍ത്തഡോക്‌സ് സഭ
* മാര്‍ത്തോമാ സഭ
* പ്രത്യേക ക്ഷണിതാക്കളായി വടവാതൂര്‍ സെമിനാരിയിലെ ഡീക്കന്‍മ്മാരും

ആകര്‍ഷകമായ സമ്മാനത്തുകയും ട്രോഫികളും:

മത്സരങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്കായി വന്‍ സമ്മാനത്തുകയാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്:

* ഒന്നാം സമ്മാനം: ?50,000 + പ്രസ്റ്റീജിയസ് KCL ട്രോഫി
* രണ്ടാം സമ്മാനം: ?25,000 + ട്രോഫി
* മൂന്നാം സമ്മാനം: ?15,000 + ട്രോഫി
* നാലാം സമ്മാനം: ?10,000 + ട്രോഫി
ടീം പുരസ്‌കാരങ്ങള്‍ക്ക് പുറമേ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍, ബൗളര്‍, മാന്‍ ഓഫ് ദി ടൂര്‍ണമെന്റ്, മികച്ച വിക്കറ്റ് കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക വ്യക്തിഗത പുരസ്‌കാരങ്ങളും ട്രോഫികളും നല്‍കി ആദരിക്കും.

ഉദ്ഘാടനവും സമാപന സമ്മേളനവും:

സെപ്റ്റംബര്‍ 9-ന് രാവിലെ 8:30-ന് ആരംഭിക്കുന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക, രാഷ്ട്രീയ, മതമേലധ്യക്ഷന്മാരും ജനപ്രതിനിധികളും പങ്കാളികളാകും. സെപ്റ്റംബര്‍ 10-ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസും കൈമാറും.

ആവേശകരമായ മത്സരങ്ങള്‍ നേരിട്ടു കാണുന്നതിനും വൈദികര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി പൊതുജനങ്ങള്‍ക്കും കായികപ്രേമികള്‍ക്കും ടര്‍ഫിലേക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

Tags

Share this story

From Around the Web