എംഡിഎംഎയുമായി കാസര്‍കോട് വ്‌ലോഗര്‍ ഹൈദര്‍ മധൂര്‍ പിടിയില്‍, 3.61 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു
Nov 14, 2026, 14:05 IST
കാസര്‍കോട്: എംഡിഎംഎയുമായി വ്‌ലോഗര്‍ ഹൈദര്‍ മധൂര്‍ പിടിയില്‍. കാസര്‍കോട് പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും വിദ്യാനഗര്‍ പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. 3.61 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി സൂക്ഷിച്ച ലഹരിമരുന്നാണ് പിടികൂടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഹൈദര്‍ മധൂര്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.