കരൂര്‍ ദുരന്തം; വിജയ്യുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഡല്‍ഹി സിബിഐ ഓഫീസില്‍ നേരിട്ടെത്തിയാണ് വിജയ് മൊഴി നല്‍കിയത്
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്യുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഡല്‍ഹി സിബിഐ ഓഫീസില്‍ നേരിട്ടെത്തിയാണ് വിജയ് മൊഴി നല്‍കിയത്. മൊഴിയെടുപ്പ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തിയില്ലെന്നാണ് വിവരം.
കരൂര്‍ പരിപാടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ആരെയാണ് ഏല്‍പ്പിച്ചത്? പരിപാടിക്ക് ലഭിച്ച അനുമതികള്‍ എന്തൊക്കെ ആയിരുന്നു.തദ്ദേശ ഭരണകൂടവുമായി മുന്‍കൂട്ടി എന്തെങ്കിലും അപകടസാധ്യത വിലയിരുത്തിയിരുന്നോ.
കുടിവെള്ളം പോലുള്ള അടിസ്ഥാന ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നോ? വേദിയില്‍ ഏഴു മണിക്കൂര്‍ വൈകിയെത്തിയതിന്റെ കാരണം എന്താണ്? അപകടത്തെക്കുറിച്ച് എപ്പോഴാണ് വിജയ് അറിഞ്ഞത്.
വിജയ് വേദിയില്‍ എത്തിയതിന്റെയും മടങ്ങിയതിന്റെയും കൃത്യമായ സമയം എത്രയായിരുന്നു തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സിബിഐ ചോദിച്ചത്. നാളെ വൈകിട്ടോടെ ആയിരിക്കും വിജയ് ചെന്നൈയിലേക്ക് മടങ്ങുക.