കര്‍ണാടക എസ്ഐആര്‍: മുസ്ലിം എംഎല്‍എമാരുടെ 10 മണ്ഡലങ്ങളില്‍ നിന്ന് വെട്ടിയത് 27.59 ശതമാനം വോട്ടര്‍മാരെ
 

 
sir


 
ബെംഗളൂരു: കര്‍ണാടക എസ്ഐആറില്‍ മുസ്ലിം എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ നിന്ന് കൂട്ടത്തോടെ വോട്ടുവെട്ടിയെന്ന് റിപ്പോര്‍ട്ട്. മുസ്ലിം എംഎല്‍എമാര്‍ പ്രതിനിധീകരിക്കുന്ന പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് എസ്‌ഐആറിലൂടെ 27.59 ശതമാനം വോട്ടര്‍മാരെ നീക്കിയതായി കണക്കുകള്‍ വിശകലനം ചെയ്ത് വാര്‍ത്താഭാരതിറിപ്പോര്‍ട്ട് ചെയ്യുന്നു. 


രാഷ്ട്രീയ ഗവേഷണ കണ്‍സള്‍ട്ടന്‍സിയായ സങ്കല്‍പ് പുറത്തുവിട്ട കണക്കുകളെ അടിസ്ഥാനമാക്കിയാണ് വിശകലനം. എസ്ഐആറില്‍ കര്‍ണാടകയില്‍ മൊത്തത്തിലുള്ള വോട്ട് നീക്കം ചെയ്യല്‍ നിരക്ക് 19.45 ശതമാനമാണ്. എന്നാല്‍, ഇതിനെക്കാള്‍ ഉയര്‍ന്ന നിരക്കാണ് മുസ്ലിം എംഎല്‍എമാരുള്ള പത്ത് മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

2025ലെ വോട്ടര്‍പട്ടിക പ്രകാരം ഈ പത്ത് മണ്ഡലങ്ങളിലായി 9,62,359 മുസ്ലിം വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 2,46,759 പേരുകളാണ് നീക്കം ചെയ്തത്. അതായത് മുസ്ലിം വോട്ടര്‍മാരുടെ നീക്കം ചെയ്യല്‍ നിരക്ക് 25.64 ശതമാനം. അതേസമയം, ഈ മണ്ഡലങ്ങളിലെ മറ്റ് സമുദായങ്ങളില്‍പ്പെട്ട വോട്ടര്‍മാരുടെ നീക്കം ചെയ്യല്‍ നിരക്ക് 28.79 ശതമാനമാണ്.

ചാമരാജ്‌പേട്ട്, ശിവാജിനഗര്‍, നരസിംഹരാജ, ഗുല്‍ബര്‍ഗ നോര്‍ത്ത്, രാമനഗരം, മംഗളൂരു, ശാന്തിനഗര്‍, ബിദര്‍, ബെളഗാവി നോര്‍ത്ത്, ഷിഗ്ഗാവ് എന്നിവയാണ് ഈ മണ്ഡലങ്ങള്‍. ഇവിടങ്ങളില്‍ യഥാക്രമം സഫീര്‍ അഹമ്മദ് ഖാന്‍, റിസ്വാന്‍ അര്‍ഷാദ്, തന്‍വീര്‍ സെയ്ത്, കനീസ് ഫാത്തിമ, എച്ച്.എ ഇഖ്ബാല്‍ ഹുസൈന്‍, യു.ടി ഖാദര്‍ തുടങ്ങിയവരാണ് മുസ്ലിം എംഎല്‍എമാര്‍.

Tags

Share this story

From Around the Web