ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിത വായ്പയുമായി കര്‍ണാടക സര്‍ക്കാര്‍

 
study

ബംഗളൂരു: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവയ്പ്പുമായി കര്‍ണാടക സര്‍ക്കാര്‍. 

കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടക ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രഫഷണല്‍-ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 'അറിവ്' എന്ന പേരിലുള്ള പലിശരഹിത വിദ്യാഭ്യാസ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

നീറ്റ്, ജെഇഇ, സിഇടി തുടങ്ങിയ മത്സര പരീക്ഷകള്‍ വഴി പ്രവേശനം നേടിയ അര്‍ഹരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

നിലവില്‍ ഉണ്ടായിരുന്ന ഈ പദ്ധതിയില്‍ വരുത്തിയ പുതിയ ഭേദഗതി പ്രകാരം ഗവണ്‍മെന്റ്, മാനേജ്‌മെന്റ്, പ്രൈവറ്റ്, മറ്റ് ക്വാട്ടകള്‍ എന്നിവയ്ക്ക് കീഴില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഇനി മുതല്‍ പലിശരഹിത വായ്പ ലഭിക്കും. 

കൂടുതല്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംബിബിഎസ്, എം.ഡി, എം.എസ്, ബി.ഇ, ബി-ടെക്, എം.ഇ, എം-ടെക്, ബിഡിഎസ്, എംഡിഎസ്, ബി-ആയുഷ്, എം-ആയുഷ്, എംബിഎ, എംസിഎ, എല്‍എല്‍ബി, ബിഎസ്സി അഗ്രികള്‍ച്ചര്‍, അഗ്രികള്‍ ച്ചറല്‍ എഞ്ചിനീയറിംഗ്, ബി-ഫാം, എം-ഫാം, ഫാര്‍ മ-ഡി, ഡി-ഫാര്‍മ തുടങ്ങിയ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കാണ് പലിശരഹിത വായ്പ നല്‍കുന്നത്.

പഠനകാലയളവില്‍ പ്രതിവര്‍ഷം 50,000 മുതല്‍ 5 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 2 ശതമാനം സര്‍വീസ് ചാര്‍ജ് മാത്രമാണ് ഈ പദ്ധതിക്ക് ഈടാക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയായി ആറ് മാസത്തെ ഗ്രേസ് പിരീഡിന് ശേഷം 48 മാസത്തിനകം വായ്പ തിരിച്ചടയ്ക്കണം.

വിദ്യാര്‍ത്ഥികള്‍ (ഗഇഇഉഇയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഈ പദ്ധതി യിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Tags

Share this story

From Around the Web