കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കണം, വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം:
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്
ബംഗളൂരു: കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കെ തിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ണാടക യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്.
ബംഗളൂരു ബെന്‍സണ്‍ ടൗണിലെ ആര്‍ച്ചുബിഷപ് ഹൗസ് കാമ്പസില്‍ ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോയുടെ നേതൃത്വത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അധികാരം ലഭിച്ചാല്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കണമെന്ന് ഫോറം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പുനല്‍കുന്ന മനഃസാക്ഷിയുടെയും മതപ്രചാരണത്തിന്റെയും സ്വാതന്ത്ര്യത്തെ മതംമാറ്റ നിരോധന നിയമം ബാധിക്കുന്നുണ്ടെന്നും, ഇത് മതന്യൂനപക്ഷങ്ങളെ സംശയനിഴലിലാക്കുന്നുണ്ടെന്നും മതന്യൂനപക്ഷങ്ങള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍, വര്‍ഗീയ പ്രകോപനങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ യ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങളുടെയും പൗരസംഘടനകളുടെയും പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.