കാരിക്കുഴി സി.എസ്.ഐ. സഭയില്‍ സ്ഥിരീകരണ ശുശ്രൂഷ; 29 പേര്‍ സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക്
May 12, 2026, 21:52 IST
തിരുവല്ല: വൈദിക ജില്ലയില്‍ കാരിക്കുഴി സി.എസ്.ഐ. സെയിന്റ് ആന്‍ഡ്രൂസ്
സഭയില്‍ മെയ് 07 ന് നടന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നേതൃത്വം നല്‍കി.
കാരിക്കുഴി സഭയില്‍ നിന്ന് 16 പേരും നെടുമ്പുറം സഭയില്‍ നിന്ന് 6 പേരും അരയപുരം സഭയില്‍ നിന്ന് 7 പേരും ഉള്‍പ്പെടെ 29 ആളുകള്‍ സ്ഥിരീകരിക്കപ്പെട്ട് സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു.
ശുശ്രൂഷ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇടവകവികാരിയായ റവ. മനു എ. സി. യാണ്.