അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പാ റിപ്പോര്‍ട്ട്; അന്തിമ തീരുമാനം കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക്

 
arjun



കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പാ ചുമത്തുന്നതിനുള്ള റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാപ്പാ ചുമത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ജില്ലാ കലക്ടറുടേതാണ്.
അര്‍ജുന്‍ ആയങ്കിക്കെതിരെ വിവിധ ജില്ലകളിലായി ഇരുപതോളം കേസുകളുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വധശ്രമം, സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍, ക്വട്ടേഷന്‍ തുടങ്ങിയ കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അടുത്തിടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതും ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതുമായ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.
  
നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ് അര്‍ജുന്‍ ആയങ്കിയെന്നും, വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാപ്പാ നടപടിക്ക് പോലീസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കാപ്പാ ചുമത്തി തടങ്കലിലാക്കണോ, മറ്റ് നടപടികള്‍ സ്വീകരിക്കണോ എന്നതില്‍ കലക്ടറുടെ തീരുമാനമാണ് ഇനി നിര്‍ണായകം. നിലവില്‍ അര്‍ജുന്‍ ആയങ്കി കോതമംഗലം പോലീസിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം.
കാപ്പാ പ്രകാരം തടങ്കല്‍ ഉത്തരവ് വന്നാല്‍ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തുള്ള ജയിലില്‍ പാര്‍പ്പിക്കാനുള്ള സാധ്യതയുമുണ്ട്. അന്തിമ തീരുമാനം ജില്ലാ കലക്ടറുടെ ഉത്തരവിന് ശേഷമായിരിക്കും.

Tags

Share this story

From Around the Web