കണ്ണൂർ സർവകലാശാല ​ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാറിന്റെ മരണം; കാമുകൻ അറസ്റ്റിൽ. ആദിത്യയെ ശരണ്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബത്തിന്റെ ആരോപണം

 
ADIHYA

കണ്ണൂര്‍: കണ്ണൂർ സർവകലാശാല ​ഗസ്റ്റ് അധ്യാപിക പാനൂർ സ്വദേശി ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയ സംഭവത്തില്‍ കാമുകൻ അറസ്റ്റിൽ.

കണ്ണൂർ മനേക്കര സ്വദേശിയായ കാമുകന്‍ ശരണിനെയാണ് പൊലീസ് പിടികൂടിയത്. ആദിത്യയുടെ അമ്മ ഉദയയുടെ പരാതിയിൽ പാനൂർ പൊലീസ് ശരണിനെതിരെ കേസെടുത്തിരുന്നു.

ജൂണ്‍ എട്ടിന് തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ വച്ച് ശരണ്‍ മര്‍ദിച്ചെന്നും അതിന്റെ മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആദിത്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്നലെയാണ് മരിച്ചത്.

ആദിത്യയും ശരണും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. ആദിത്യയെ ശരണ്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും, അതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നുമാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

Tags

Share this story

From Around the Web