കണ്ണൂര്‍ ഇനി അതിദാരിദ്ര്യമുക്ത ജില്ല; പ്രഖ്യാപനം നടത്തി മന്ത്രി എം ബി രാജേഷ്

 
M B RAGESH


തിരുവനനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാനായെന്ന് മന്ത്രി എം ബി രാജേഷ്. കണ്ണൂര്‍ ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്തെ 52,635 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാരിനായെന്ന് മന്ത്രി പറഞ്ഞു. 2021ല്‍ ചുമതലയേറ്റ സര്‍ക്കാര്‍ ആദ്യമെടുത്ത തീരുമാനം കേരളത്തെ അതിദാരിദ്ര്യത്തില്‍നിന്ന് മുക്തമാക്കുക എന്നതായിരുന്നു. 


ഇതിനായി സര്‍വേ നടത്തി 64,006 കുടുംബങ്ങളെ കണ്ടെത്തി. ഓരോ കുടുംബത്തിനും ദാരിദ്ര്യമുക്തിക്കായി പ്രത്യേക മൈക്രോപ്ലാനുകള്‍ തയ്യാറാക്കി. അഞ്ച് വര്‍ഷം കൊണ്ട് 94.47 ശതമാനം പേരെയും അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനായെന്നും മന്ത്രി പറഞ്ഞു.


കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് കണ്ണൂരിനെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ചത്. ജില്ലയിലെ 3,973 കുടുംബങ്ങളെയാണ് അതിദാരിദ്യത്തില്‍ നിന്ന് മോചിപ്പിച്ചത്. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. 


എം എല്‍ എമാരായ കെ കെ ശൈലജ ടീച്ചര്‍, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, കളക്ടര്‍ അരുണ്‍ കെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags

Share this story

From Around the Web