വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂല്യാധിഷ്ഠിത ഭാവി തലമുറയെ വാര്‍ത്തെടുക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂല്യാധിഷ്ഠിത ഭാവി തലമുറയെ വാര്‍ത്തെടുക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റ് സ്‌കൂളുകളുടെ 2024 25 അധ്യയന വര്‍ഷത്തെ മെറിറ്റ് ദിനാചരണം കാഞ്ഞിരപ്പള്ളി സെന്റ്‌മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.
സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സലോമി സിഎംസി, രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് അയലൂപറമ്പില്‍, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് നിസാമോള്‍ ജോണ്‍, അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡോമിനിക് സാവിയോ എന്നിവര്‍ പ്രസംഗിച്ചു.
ദേശീയ-സംസ്ഥാന തലങ്ങളില്‍ നേട്ടം കൈവരിച്ച അധ്യാപകര്‍ക്കും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു