കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് എക്യുമെനിക്കല്‍ സംഗമം നടത്തി

 
sangamam


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടന്ന എക്യുമെനിക്കല്‍ സംഗമം ക്രൈസ്തവ സഭകളുടെ കൂട്ടായ്മ്മയുടെ വേദിയായി. 

രൂപത പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ സുവര്‍ണ ജൂബിലി എക്യുമെനിക്കല്‍ സംഗമ ത്തോട് ചേര്‍ന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സമ്മേളനം, എക്യുമെനിക്കല്‍ കമ്മിറ്റി സമ്മേളനം എന്നിവയും നടത്തി.

ശ്ലൈഹിക പിന്തുടര്‍ച്ചയുള്ള വിവിധ സഭകള്‍ ചേര്‍ന്ന് പള്ളി നിര്‍മിച്ച് ദൈവാരാധന നടത്തുന്ന പ്രഥമ എക്യുമെനിക്കല്‍ പള്ളിയായ നിലയ്ക്കല്‍ എക്യുമെനിക്കല്‍ പള്ളിയുടെയും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെയും രൂപീകരണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ ജോസഫ് പവ്വത്തിലിന്റെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും അതുല്യമായ പങ്ക് സ്‌നേഹപൂര്‍വം അനുസ്മരിക്കുന്നതായി നിലയ്ക്കല്‍ ട്രസ്റ്റ് പ്രസിഡന്റുറും മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യ ക്ഷനുമായ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപത ക്രൈസ്തവ സഭകള്‍ക്കും നാടിനും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും രൂപതയുടെ അജപാലന, സാമൂഹ്യ സേവന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അനേകര്‍ക്ക് മാര്‍ഗദീപമാകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. 


രൂപതയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വിവിധ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷന്‍മാരുടെ സംഗമത്തിന് വേദിയാകാന്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് സാധിച്ചത് കൃതജ്ഞതാപൂര്‍വം സ്മരിക്കുന്നതായി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. 


കൂട്ടായ്മയിലും ഐക്യത്തിലും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവം നടത്തിയ ക്രമീകരണമാണ് സംഗമമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു.

മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭാധ്യക്ഷനും ട്രസ്റ്റ് പ്രസിഡന്റുമായ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റും സീറോമലങ്കര പത്തനംതിട്ട രൂപതാധ്യക്ഷനുമായ സാമുവല്‍ മാര്‍ ഐറേനിയോസ്, സെക്രട്ടറി സിഎസ്‌ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, സീറോ മലബാര്‍ എക്യുമെനിക്കല്‍ സിന ഡല്‍ കമ്മിഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസനാധ്യക്ഷന്‍ ജോഷ്വ മാര്‍ നിക്കോദിമോസ് മെത്രാപ്പൊലീത്ത, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സെല്‍വസ്റ്റര്‍ പൊന്നുമുത്തന്‍, കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, സീറോമലബാര്‍ എക്യുമെനിക്കല്‍ സിനഡല്‍ കമ്മിഷന്‍ സെക്രട്ടറി ഫാ. സിറിള്‍ തയ്യില്‍, നിലയ്ക്കല്‍ ട്രസ്റ്റ് ട്രഷറര്‍ അഡ്വ. സുരേഷ് കോശി, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഷൈജു, വൈദിക - അല്മായ പ്രതിനിധികള്‍ എന്നിവര്‍ പങ്കുചേര്‍ന്നു.

രൂപത വികാരി ജനറാള്‍മാരായ ഫാ. ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സസ് മണ്ണംപ്ലാക്കല്‍, ഫാ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചാന്‍സലര്‍ ഫാ. മാത്യു ശൗര്യാംകുഴി, പ്രൊക്യു റേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, ഷെവ. വി.സി. സെബാസ്റ്റ്യന്‍, ജോര്‍ജ് ജെ. മാത്യു എക്സ് എംപി, കെ.സി. ഡൊമിനിക് കരിപ്പാപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web