കാഞ്ഞിരപ്പള്ളി രൂപത എപ്പാർക്കിയൽ അസംബ്ലിക്ക് തുടക്കമായി

 
Eparichila

കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപത സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് രൂപത എപ്പാർക്കിയൽ അസംബ്ലിക്ക് കുട്ടിക്കാനം മരിയൻ കോളജിൽ തുടക്കമായി.

നാലു ദിവസത്തെ അസംബ്ലിയിൽ വൈദികരുടെയും സ ന്യസ്ത‌രുടെയും അൽമായരുടെയും 175 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്നലെ രാവിലെ ഫാ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ ധ്യാനചിന്തകൾ പങ്കുവച്ചു. തുടർന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു. സിഞ്ചെല്ലൂസ് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കലും പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ജോസ് വെള്ളമറ്റവും പൊതുനിർദേശങ്ങൾ നൽകി.

വിശ്വാസ പരിശീലന ജീവിതം സംബന്ധിച്ച് ഫാ. ഡോ. ആൻഡ്രൂസ് പാണംപറമ്പിലും, ദൈവവചനം വിശ്വാസജീവിത പരിശീലനത്തിൽ എന്നതിൽ ഫാ. ഡോ. ആൻ്റണി ചെല്ലംതറയിലും വിഷയാവതരണം നടത്തി.

ഫാ. ഡോ. വർഗീസ് കൊച്ചു പറമ്പിൽ മോഡറേറ്ററായിരുന്നു. "ദൈവാരാധനയും ക്രൈസ്‌തവജീവിതവും" എന്നതിൽ ഫാ. ഡോ. ജേക്കബ് കിഴക്കേവീട് വിഷയാവതരണം നടത്തി.

ഫാ. ഡോ. ജയിംസ് ചവറപ്പുഴ മോഡറേറ്ററായിരുന്നു. എപ്പാർക്കിയൽ അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സീറോ മലബാർ സഭാ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും.

Tags

Share this story

From Around the Web