പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ വിയോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപത അനുശോചനം രേഖപ്പെടുത്തി

 
Vazhoor soman
കാഞ്ഞിരപ്പള്ളി: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ വിയോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപത അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെ കൃതജ്ഞ താപൂര്‍വം സ്മരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയ വ്യക്തിയാണ് വാഴൂര്‍ സേമന്‍. സൗമ്യമായ ഇടപെടലുകളിലൂടെ യും ലളിതമായ ജീവിത ശൈലിയിലൂടെയും ജനജീവിതത്തോട് അദ്ദേഹം ചേര്‍ന്നുനിന്നു. ജനക്ഷേമ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് യത്‌നിച്ച വ്യക്തിയെന്ന നിലയില്‍ മലയോര ജനത ആദരവോടെ സ്മരിക്കുന്ന രാഷ്ട്രീയ നേതാവാണ് വാഴൂര്‍ സോമനെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.
മലയോര ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിന് സന്മസോടെ പങ്കാളിയായ വാഴൂര്‍ സോമന്റെ പ്രവര്‍ത്തനങ്ങളെയും വ്യക്തിപരമായ സൗഹൃദത്തെയും ഹൃദയപൂര്‍വം സ്മരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു

Tags

Share this story

From Around the Web