കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലുള്ള കാഞ്ഞിരപ്പള്ളി സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് സായാഹ്നം സംഘടിപ്പിച്ചു

 
christmas 1

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലുള്ള കാഞ്ഞിരപ്പള്ളി സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് ക്രിസ്മസ് സായാഹ്നം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ചത്വരത്തില്‍ നടന്ന സ്നേഹസംഗമത്തില്‍ മത, സാമൂഹിക,സാംസ്‌കാരിക, രാഷ്ട്രീയ ഉദ്യോഗസ്ഥ, മാധ്യമ രംഗങ്ങളില്‍ നേതൃത്വം നല്‍കുന്നവര്‍ ക്രിസ്മസ് ആശംസകള്‍ പങ്കുവെക്കാന്‍ ഒത്തുചേര്‍ന്നു.


കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ക്രിസ്മസ് സായാഹ്നം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

രൂപത സാമൂഹ്യ സമ്പര്‍ക്ക മാധ്യമ വിഭാഗമായ അമല കമ്മ്യൂണിക്കേഷന്‍-സി 30  സംഘടിപ്പിച്ച സംഘടിപ്പിച്ച ക്രിസ്മ സ് കരോള്‍ ഗാനാലാപനത്തില്‍ ഒന്നാം സമ്മാനാര്‍ഹരായ കൊട്ടിയം ഹോളി ക്രോസ് നഴ്സിംഗ് കോളജ് ടീം ഗാനങ്ങള്‍ ആലപിച്ചു. 

രണ്ടാം സമ്മാനാര്‍ഹരായ  കാഞ്ഞിരപ്പള്ളി പ്രൊവിന്‍സ് തിരുഹൃദയ സന്യാസിനി സമൂഹം ഉള്‍പ്പെടെ സമ്മാനാര്‍ഹരായ ടീമുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സമ്മാനിച്ചു.


രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാ ക്കല്‍, വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, ചാന്‍സലര്‍ ഫാ. മാത്യു ശൗര്യംകുഴി, സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി ഫാ. മാത്യു പുത്തന്‍പറമ്പില്‍, ഫാ. ജസ്റ്റിന്‍ മതിയത്ത്, രൂപത പിആര്‍ഒ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ ഡോ. ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web