ത​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റ​ണം: ദേ​വ​സ്വം ബോ​ർ​ഡി​ന് ക​ണ്ഠ​ര് രാ​ജീ​വ​രരുടെ ക​ത്ത്. ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ തീരുമാനിച്ച് ദേ​വ​സ്വം ബോ​ർ​ഡ്

 
thantri kandar rajeevaru

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്നു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ത​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡി​ന് ക​ത്ത് ന​ൽ​കി.

എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം. മേ​ൽ​ശാ​ന്തി ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ക​ൻ ബ്ര​ഹ്‌​മ​ദ​ത്ത​നെ നി​യ​മി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ഈ ​മ​ണ്ഡ​ല​കാ​ല​ത്ത് ത​ന്ത്രി രാ​ജീ​വ​രാ​ണ് സ്ഥാ​ന​ത്ത് എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ രാ​ജീ​വ​ര് പ്ര​തി​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്ത്രി​യു​ടെ നീ​ക്കം.

Tags

Share this story

From Around the Web