കാണക്കാരി സി.എസ്.ഐ. സഭയിൽ സ്ഥിരീകരണ ശുശ്രൂഷ: 12 പേർ സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക്
May 15, 2026, 22:05 IST
ഏറ്റുമാനൂർ വൈദിക ജില്ലയിൽ കാണക്കാരി സി.എസ്.ഐ. സെയിന്റ് ലൂക്ക്സ് സഭയിൽ മെയ് 11 ന് നടന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നൽകി. കാണക്കാരി സഭയിൽ നിന്ന് 11 പേരും, മുട്ടമ്പലം സഭയിൽ നിന്ന് ഒരാളും ഉൾപ്പെടെ 12 ആളുകൾ സ്ഥിരീകരിക്കപ്പെട്ട് സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു.
ശുശ്രൂഷ വളരെ നന്നായി ക്രമീകരിക്കുകയും സ്ഥിരീകരണാർഥികളെ വളരെ നന്നായി ഒരുക്കുകയും ചെയ്ത ഇടവകവികാരി റവ. റോണി ജോർജിനെ
ബിഷപ്പ് അഭിനന്ദിച്ചു.
ശുശ്രൂഷ വളരെ നന്നായി ക്രമീകരിക്കുകയും സ്ഥിരീകരണാർഥികളെ വളരെ നന്നായി ഒരുക്കുകയും ചെയ്ത ഇടവകവികാരി റവ. റോണി ജോർജിനെ
ബിഷപ്പ് അഭിനന്ദിച്ചു.