കലികാലം..! അമ്മയുടെ മേല്‍ ചൂടുവെള്ളം ഒഴിച്ചെന്ന് പരാതി, മകളും ചെറുമകളും പ്രതികള്‍, പൊലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം: സ്വത്ത് സംബന്ധിച്ച തര്‍ക്കത്തിനിടെ 61കാരിയായ അമ്മയ്ക്ക് നേരെ മകളും ചെറുമകളും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന് പരാതി. ആയൂര്‍ ഇടമുളയ്ക്കല്‍ സ്വദേശിയായ രാധാമണിക്കാണ് സംഭവത്തില്‍ പൊള്ളലേറ്റത്. വീടും സ്ഥലവും തങ്ങളുടെ പേരില്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മകള്‍ അശ്വതി (37) അമ്മയെ ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
അശ്വതിയും മകള്‍ അമൃതയും (18) ചേര്‍ന്നാണ് രാധാമണിയെ ഉപദ്രവിച്ചതെന്നാണ് പരാതി. ചൂടുവെള്ളം ഒഴിച്ചതിന് പുറമേ കൈകൊണ്ടും കമ്പികൊണ്ടും രാധാമണിയെ അശ്വതി മര്‍ദിച്ചെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ രാധാമണിക്ക് പൊള്ളലേറ്റതായാണ് വിവരം.
സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്തു. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. വീടും സ്ഥലവും എഴുതി നല്‍കണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ഉപദ്രവമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, ആയൂര്‍ ഒഴുകുപാറയ്ക്കല്‍ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി മുന്‍പ് ഹണിട്രാപ്പ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പൊലീസ് രേഖകളില്‍ വ്യക്തമാകുന്നതായാണ് ലഭിക്കുന്ന വിവരം. നിലവിലെ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.