കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; യുവതിയുടെ ഭര്‍ത്താവ്

 
police


കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ കൂട്ടബലാത്സംഗം നേരിട്ട യുവതി ആരെയും തിരിച്ചറിയാത്ത നിലയില്‍ ഗുരുതരാവസ്ഥയിലെന്ന് ഭര്‍ത്താവ്. ഭാര്യ നേരിട്ടത് ക്രൂരമായ പീഡനം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ തടഞ്ഞു. താന്‍ വീട്ടില്‍ വരുമ്പോള്‍ യുവതി എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഐസ് ക്രീമിലാണ് പ്രതികള്‍ മയക്കുമരുന്ന് നല്‍കിയത്. നാലില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു. യുവതി കടുത്ത ട്രോമയിലാണെന്നും ഭര്‍ത്താവ് പറഞ്ഞു.


ബിയര്‍ കുപ്പി തല്ലിപൊട്ടിച്ച് കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി രക്ഷപ്പെട്ട് വന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു. യുവതിയുടെ ഫോണും പ്രതികളുടെ പക്കലായിരുന്നുവെന്ന് അദേഹം പറഞ്ഞു. അവിടെയുണ്ടായിരുന്ന യുവതി വരെ ചൂഷണം ചെയ്തെന്ന് ഭര്‍ത്താവ് പറഞ്ഞു. കേസില്‍ രണ്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. പിടിയിലാകാനുള്ള രണ്ട് പേര്‍ക്ക് ആയി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പിടിയിലാകാനുള്ളവരില്‍ ഒരാള്‍ സ്ത്രീയാണ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ഉണ്ടെങ്കിലും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സ്വിച്ച്ഡ് ഓഫ് ആണ്.


പിടിയിലാകാന്‍ ഉള്ളതില്‍ ഒരു സ്ത്രീയും ഉണ്ട്. പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. ഒരാള്‍ക്ക് നാല് സ്പാ ഉള്ളതായി സൂചനയുണ്ട്. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെ പൊലീസില്‍ പരിശോധിക്കുകയാണ്. സ്പായിലെ മാനേജര്‍ പോസ്റ്റിലേക്കുള്ള ഒഴിവിലേക്ക് ഒഎല്‍എക്‌സ് പരസ്യം കണ്ടാണ് യുവതി പ്രതികളെ സമീപിക്കുന്നത്. ഇന്റര്‍വ്യൂന് ശേഷം സെലക്ട് ആയി എന്ന് പറഞ്ഞ് വീണ്ടും വിളിച്ചു വരുത്തിയായിരുന്നു പീഡനം.

Tags

Share this story

From Around the Web