കാലടി സര്‍വകലാശാലയുടെ അപ്പീല്‍; സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് തെറ്റെന്ന് വാദം, വേട്ടയാടുന്നു എന്ന് വിദ്യാര്‍ഥികള്‍
കൊച്ചി: വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് പ്രത്യേക പരീക്ഷ നടത്താനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ കാലടി സര്‍വകലാശാല അപീല്‍ നല്‍കി.
സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് തെറ്റെന്നും സസ്‌പെന്‍ഷന്‍ നീണ്ടുപോയത് വിദ്യാര്‍ത്ഥികള്‍ കാരണമാണെന്നും സര്‍വലകാശാലയുടെ വാദം.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ യോഗ്യതയില്ല. സുപ്രീംകോടതിയിലെ ഉറപ്പിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും സര്‍വകലാശാലയുടെ അപ്പീലില്‍ പറയുന്നു.
കാലടി സര്‍വകലാശാല വേട്ടയാടുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. വിസി എല്ലാ ജനാധിപത്യ സീമകളും ലംഘിക്കുകയാണെന്നും ഉപദ്രവം തുടരുകയാണെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.
കാളകൂട വിഷത്തേക്കാള്‍ വലിയ വിഷമായി സിസാ തോമസ് മാറി. ഡിവിഷന്‍ ബഞ്ചിലേക്ക് അപ്പീല്‍ നല്‍കിയതില്‍ മന്ത്രി റോജി എം ജോണ്‍ മറുപടി പറയണം.
അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തു എന്നതാണോ തെറ്റെന്ന് വിദ്യാര്‍ഥികള്‍ ചോദിച്ചു.
വിദ്യാര്‍ഥികളുടെ സമരപോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ സ്വന്തം വിദ്യാര്‍ത്ഥികള്‍ അങ്ങനെ പരീക്ഷ എഴുതേണ്ടതില്ലെന്ന നിലപാടിലാണ് സര്‍വകലാശാലയും, വി സി സിസ തോമസും. സിംഗിള്‍ ബെഞ്ചില്‍ നിന്ന് ഏറ്റ കനത്ത തിരിച്ചടി മറിക്കടക്കാനാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
ചാര്‍ജ് മെമോ നല്‍കാന്‍ വിദ്യാര്‍ത്ഥികളെ ഇതുവരെ ശിക്ഷിച്ചിട്ടില്ല. മാപ്പ് എഴുതി നല്‍കി തിരികെ കയറാനാണ് ആവശ്യപ്പെട്ടത്. ഇത് ശിക്ഷ നടപടിയില്ല. ഹാജര്‍ നില മാത്രമല്ല പലരും ഇന്റേണല്‍ പേപ്പറുകള്‍ സമര്‍പ്പിച്ചിട്ടില്ല.
യുജിസി ചട്ട പ്രകാരമുള്ള ഓംബുട്‌സ്മാന്റെ നിലനില്‍പ്പ് തന്നെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഇല്ലാതാക്കുന്നുവെന്നും അപ്പീലില്‍ സര്‍വകലാശാല ആരോപിക്കുന്നു.