വീണ്ടും നിയമ യുദ്ധത്തിന് കാലടി സര്‍വകലാശാല വി സി; വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ നടപടിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്തു
കൊച്ചി: വിദ്യാര്‍ഥികളോട് അരിശം തീരാതെ കാലടി സര്‍വകലാശാല വി സി സിസ തോമസ്. സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.
അന്വേഷണ സമിതി റിപ്പോര്‍ട്ടും മാപ്പ് പറയണമെന്ന ആവശ്യവും തള്ളിയിട്ടും വീണ്ടും അപ്പീലുമായി മുന്നോട്ട് പോകുകയാണ് കാലടി സര്‍വകലാശാല. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വി സിയുടെ നീക്കം.
മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന സമരപോരാട്ടം, സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടം, 22 ദിവസത്തെ നിരാഹാരം, മറുവശത്ത് സ്വന്തം വിദ്യാര്‍ഥികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി സര്‍വകലാശല.
കാലടിയിലെ സംസ്‌കൃത സര്‍വകലാശാലയില്‍ ഇന്നത്തെ വിധി ദിനം സമീപകാലത്തെ സമര പോരാട്ടത്തിന്റെ ഒടുവിലെ ഉദാഹരണമാണമായിരുന്നു.