കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന്; എസ്എഫ്ഐ വിദ്യാര്‍ഥികളുടെ സമരം ചര്‍ച്ചയാകും
കൊച്ചി: കാലടി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ഇന്ന്. സസ്പെന്‍ഷനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ചര്‍ച്ചയാകും.
സംഘര്‍ഷത്തിന്റെ പേരില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യവും ചര്‍ച്ച ചെയ്യും.
അതേസമയം വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് 19 ദിവസം പിന്നിടുകയാണ്.
കഴിഞ്ഞ ദിവസം, മാപ്പെഴുതി നല്‍കണമെന്ന സര്‍വകലാശാലയുടെ ആവശ്യത്തിനെതിരായ വിദ്യാര്‍ഥികളുടെ ഭേദഗതി ഹരജി ഹൈക്കോടതി അംഗീകരിച്ചിരുന്നു.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ അന്വേഷണവിധേയമായി സസ്പെന്‍ഷനിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.
വിദ്യാര്‍ഥികളുടെ ഭാഗം കേട്ട ശേഷം ഒക്ടോബര്‍ 10-ന് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചിരുന്നു.
നവംബര്‍ രണ്ടിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം, മാപ്പപേക്ഷ നല്‍കിയാല്‍ 12 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനും നാല് പേരുടെ സസ്പെന്‍ഷന്‍ രണ്ടുമാസം കൂടി തുടരാനും തീരുമാനിച്ചതായും അതിനാല്‍ നിലവിലെ ഹരജി കാലഹരണപ്പെട്ടതായും സര്‍വകലാശാല വാദിച്ചു.
ഇക്കാര്യം കോടതി ഹരജിക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഹരജി ഭേദഗതി ചെയ്തത്. രണ്ടുമാസത്തിലേറെയായി വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തിയിട്ടും സര്‍വകലാശാലയുടെ അരിശം തീരുന്നില്ലേ എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.