കാലടിയിലെ സസ്പെൻഷൻ: വിദ്യാര്‍ഥികളുടെ ഹർജിയിൽ സുപ്രിംകോടതിയിൽ തടസ ഹർജിയുമായി സര്‍വകലാശാല
Nov 5, 2026, 09:19 IST
എറണാകുളം: പരീക്ഷ എഴുതാൻ അനുമതി തേടി കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാർഥികൾ നൽകിയ ഹരജിയിൽ തടസ ഹരജിയുമായി സര്‍വകലാശാല.
സര്‍വകലാശാല രജിസ്ട്രാര്‍ സുപ്രിംകോടതിയില്‍ തടസഹരജി ഫയല്‍ ചെയ്തു.
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.
പരീക്ഷയെഴുതാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് വിധി.
മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.