കാലടി പരീക്ഷാ വിവാദം വീണ്ടും ഹൈക്കോടതിയിൽ; സർവകലാശാല അപ്പീലിൽ വിദ്യാർഥികളുടെ മറുപടി വാദം ഇന്ന്

 
kaladi university

കൊച്ചി: വിദ്യാർഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെതിരെ കാലടി സംസ്‌കൃത സര്‍വകലാശാല നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിദ്യാർഥികളുടെ മറുപടി വാദം കേൾക്കും.

സർവകലാശാലയുടെ വാദം പൂർത്തിയായ സാഹചര്യത്തിലാണ് വിദ്യാർഥികളുടെ വാദം ആരംഭിച്ചത്. 

വാദം പൂർത്തിയായാൽ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.

സിംഗിള്‍ ബെഞ്ച് വിധിയനുസരിച്ച് പ്രത്യേകം പരീക്ഷ നടത്താന്‍ തയ്യാറെന്ന് സുപ്രിംകോടതിയില്‍ നല്‍കിയ ഉറപ്പ് നിബന്ധനകള്‍ക്ക് വിധേയമാണെന്നാണ് സർവകലാശാലയുടെ വാദം.

യുജിസി ചട്ടപ്രകാരമുള്ള ബദല്‍ പരിഹാര മാര്‍ഗങ്ങള്‍ തേടാതെയാണ് വിദ്യാര്‍ഥികളുടെ ഹരജി. മതിയായ കാരണം വ്യക്തമാക്കാതെയാണ് സസ്പെന്‍ഷന്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

 സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായി എന്ന സിംഗിള്‍ ബെഞ്ച് നിരീക്ഷണം തെറ്റാണെന്നുമാണ് അപ്പീലില്‍ സര്‍വകലാശാലയുടെ വാദം.

Tags

Share this story

From Around the Web