കൈറോസ്: യുവതികളുടെ നേതൃത്വ പരിശീലന കോണ്‍ഫറന്‍സ് തിരുവല്ല ബെഥേല്‍ ആശ്രമത്തില്‍ ആരംഭിച്ചു
കോട്ടയം: മധ്യകേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ വാര്‍ഷിക സമ്മേളനം കോട്ടയം ഹോളി ട്രിനിറ്റി കതീഡ്രലില്‍ നടത്തി. രണ്ട് ദിവസങ്ങളിലായി നടക്കേണ്ടിയിരുന്ന പ്രസ്തുത സമ്മേളനം ഹര്‍ത്താലിന്റെ അസൗകര്യം കണിക്കിലെടുത്ത്, ഒരു ദിവസമായി ചുരുക്കുകയായിരുന്നു. ''(താര്‍സെയ്) ധൈര്യപ്പെടുവിന്‍'' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടത്തപെട്ട വാര്‍ഷിക സമ്മേളനത്തിനു സ്ത്രീജനസംഖ്യം പ്രസിഡന്റ് ഡോ. ജെസ്സി സാറാ കോശി അധ്യക്ഷത വഹിക്കുകയും ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
മാങ്ങാനം റ്റി എം എ എം കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. എം. പി. സാമുവല്‍ ആദ്യ സെഷനില്‍ വിഷയവതരണം നടത്തി. കൃഷി വകുപ്പ് സംസ്ഥാന അവാര്‍ഡ് ജേതാവും, തൃശൂര്‍ കടപ്പുറം കൃഷി ഓഫീസറുമായ ബെറ്റ്‌സി മെറീന ജോണ്‍ (മുന്‍പ് പേരൂര്‍ സഭാഗം- ഇപ്പോള്‍ കൊച്ചിന്‍ മഹായിടവക അംഗം) 'കൃഷി: സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്ന ശക്തീകരണം' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു.
ഉച്ച കഴിഞ്ഞുള്ള സെഷനില്‍ സൈക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ ഗ്രെയ്സ് ലാല്‍ 'കുടുംബത്തിന്റെ വെല്ലുവിളികളും ലക്ഷ്യങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
സമ്മേളനത്തിന്റെ അനുഗ്രഹത്തിനായി സകല ക്രമീകരണങ്ങള്‍ക്കും പ്രശംസനീയമായ നേതൃത്വം നല്‍കിയത് മഹായിടവക സ്ത്രീജനസഖ്യം ഭാരവാഹികളാണ്.