കൈപ്പമംഗലം വാഹനാപകടം; വിദ്യാര്‍ഥികള്‍ മദ്യലഹരിയില്‍ നാട്ടുകാരുമായി തര്‍ക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

 
KAIPPAMANGALAM



തൃശൂര്‍: എട്ട് വിദ്യാര്‍ഥികളുടെ മരണത്തിന് ഇടയാക്കിയ കൈപ്പമംഗലം വാഹനാപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘം. തമിഴ്‌നാട്ടിലടക്കം എത്തി പ്രത്യേക സംഘം അന്വേഷണം നടത്തും. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

 മരിച്ച വിദ്യാര്‍ഥികള്‍ മദ്യലഹരിയില്‍ നാട്ടുകാരുമായി തര്‍ക്കം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും മടങ്ങിയ വിദ്യാര്‍ഥികളും നാട്ടുകാരുമായി തമ്മില്‍ തര്‍ക്കമുണ്ടായെന്നും പിന്നീട് തളിക്കുളം പത്താംകല്ല് എന്നസ്ഥലത്ത് വെച്ച് സംഘര്ഷമുണ്ടാകുകയും ചെയ്തു.

ഇവിടെനിന്നും അതിവേഗത്തില്‍ വരുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

നാഷണല്‍ ഹൈവേ അതോറിറ്റിയും മറ്റ് രണ്ട് ലോറി ഡ്രൈവര്‍മാരും പ്രതിയാകും. ഗതാഗത സുരക്ഷാസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എന്‍ എച്ച് എക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. അപകടകരമായ സാഹചര്യത്തില്‍ ലോറി പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നാണ് രണ്ട് ലോറി ഡ്രൈവര്‍മാര്‍ കേസില്‍ പ്രതികള്‍ ആക്കുക.

രണ്ട് ഡ്രൈവര്‍മാരും ലോറികള്‍ സഹിതം അപകടം നടന്നതിന് പിന്നാലെ രക്ഷപ്പെട്ടിരുന്നു. ഇവരെ തിരിച്ചറിഞ്ഞതായും ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Tags

Share this story

From Around the Web