കാഫിർ സ്‌ക്രീൻഷോട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യമില്ല

 
jithin

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര സെഷൻസ് കോടതി തള്ളി. ജാമ്യം നിഷേധിച്ച കോടതി, പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടാനും ഉത്തരവിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധി.

കേസിൽ നിർണ്ണായകമായ തെളിവുകൾ നശിപ്പിക്കപ്പെട്ടതായി പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജിതിൻ ഭാസ്‌കറിന്റെ മൊബൈൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്തതിലൂടെ ഡേറ്റകൾ നശിപ്പിക്കപ്പെട്ടതായാണ് വിവരം. ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, ഫോൺ സംസ്ഥാന ഫോറൻസിക് ലാബിലേക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം.

Tags

Share this story

From Around the Web