ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

 
HIGH COURT



കൊച്ചി: ജുവനൈല്‍ പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇത്തരത്തിലൊരു ആലോചന നിയമനിര്‍മാണ സഭകള്‍ ഉള്‍പ്പെടെ നടത്തണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

പൊതുസമൂഹത്തില്‍ നിന്ന് പലവട്ടം ഉയര്‍ന്നുവന്ന ഈ ആവശ്യത്തിലാണ് ഇപ്പോള്‍ ഹൈക്കോടതി കൂടി അനുകൂലമായ സമീപനം കൈക്കൊണ്ടിരിക്കുന്നത്. 


ജുവനൈല്‍ ആക്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ചാണ് നിരീക്ഷണം മുന്നോട്ടുവച്ചിരിക്കുന്നത്. 

23 വയസില്‍ താഴെയുള്ള ആളുകള്‍ മദ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട ഒരു അബ്കാരി കേസ് ഹൈക്കോടതിയുടെ മുന്നിലെത്തിയ വേളയിലാണ് ഈ നിരീക്ഷണം.

 പ്രായപൂര്‍ത്തിയാകാത്ത ആളുകള്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുകയും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയുമൊക്കെ ചെയ്യുന്നത് ഏറെ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന നിരീക്ഷണം എത്തിയിരിക്കുന്നത്.

ചേരാനല്ലൂര്‍ വാഹനാപകട കേസുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ പൊതുസമൂഹത്തില്‍ നിന്ന് ഈ ആവശ്യം ഉയര്‍ന്നിരുന്നു. ജയബാലകൃഷ്ണന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ 17 വയസുകാരനെ ജയിലിലേക്ക് അടയ്ക്കാനാകാത്ത സ്ഥിതിയില്‍ കുടുംബവും പൊതുസമൂഹവും വൈകാരിക പ്രതികരണങ്ങള്‍ അടക്കം നടത്തിയിരുന്നു. 

ജുവനൈല്‍ ആക്ട് 16 വയസിലേക്ക് ചുരുക്കുന്നത് സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും നിയമനിര്‍മാണ സഭകള്‍ ആലോചിക്കണമെന്നാണ് സിംഗിള്‍ ബെഞ്ച് നിരീക്ഷണം.

Tags

Share this story

From Around the Web