ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍: പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎല്‍സിഎ
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്തു നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎല്‍സിഎ.
സംസ്ഥാന വ്യാപകമായി കണ്‍വെന്‍ഷനുകളും പ്രചാരണയോഗങ്ങളും സംഘടിപ്പിക്കാന്‍ കൊച്ചിയില്‍ നടന്ന മാനേജിംഗ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
വിവിധ നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും താലൂക്കടിസ്ഥാനത്തിലും ജില്ലാ കേന്ദ്രങ്ങളിലും സമരപരിപാടികള്‍ സംഘടിപ്പിക്കും.
ഫെബ്രുവരി 15ന് ആലപ്പുഴയില്‍ നടക്കുന്ന 54 -ാമത് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രക്ഷോഭം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുന്നതുള്‍പ്പെടെ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കും.
മാനേജിംഗ് കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.