ജൂലൈ 3 സെന്റ് തോമസ് ദിനം പൊതു അവധിയായി പ്രഖ്യാപിക്കണം -വെള്ളികുളം എ.കെ. സി സി .&  പിതൃവേദി സംഘടനകള്‍

 
DUKARANA1

വെള്ളികുളം: കേരള ക്രൈസ്തവ സഭയിലെപ്രധാന തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തീയതി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് വെള്ളികുളം ഇടവകയിലെ എ.കെ.സി.സി, പിതൃവേദി & മാതൃവേദി സംഘടനകള്‍ ആവശ്യപ്പെട്ടു.

ക്രൈസ്തവര്‍ പുണ്യ ദിനമായി ആചരിക്കുന്ന ദിനമാണത്. കടമുള്ള ദിവസമായതിനാല്‍  എല്ലാ സഭാവിശ്വാസികളും മതപരമായ ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കേരളത്തിലെ ന്യൂനപക്ഷസമുദായമായ ക്രൈസ്തവരുടെ ഈ ആവശ്യം അധികാരികള്‍ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

DUK 2

ജോജോ തുണ്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വികാരി ഫാ.സ്‌കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിച്ചന്‍ മാന്നാത്ത്, ജിബി തോട്ടപ്പള്ളില്‍, സാജന്‍ ആനക്കുഴിയില്‍, ഷാന്‍സി ഇരുവേലിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

DUK3

ചാക്കോച്ചന്‍ കാലാപറമ്പില്‍, ഷാജി ചൂണ്ടിയാനിപ്പുറത്ത്, ബിജു പുന്നത്താനം, ഷിബു കിഴക്കേമുറി,ലാല്‍ ചെറുശ്ശേരില്‍ അനു തട്ടാം പറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ക്യാപ്ഷ്ന്‍: ജൂലൈ മൂന്നാം തീയതി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകള്‍ നടത്തിയ സമ്മേളനത്തില്‍ വികാരി ഫാ.സ്‌കറിയ വേകത്താനം പ്രസംഗിക്കുന്നു. ലാല്‍ ചെറുശ്ശേരില്‍, ജിബിന്‍ തോട്ടപ്പള്ളില്‍ തുടങ്ങിയവര്‍ സമീപം

Tags

Share this story

From Around the Web