ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജൂബിലി മരിയന്‍ തീര്‍ത്ഥാടനം ഉപ്പുതറ സെന്റ് മേരിസ് ഫൊറോന പള്ളിയില്‍ വച്ച് നടത്തി

 
PUSHAPA

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജൂബിലി മരിയന്‍ തീര്‍ത്ഥാടനം ഹൈറേഞ്ചിലെ മാതൃ ദേവാലയമായ ഉപ്പുതറ സെന്റ് മേരിസ് ഫൊറോന പള്ളിയില്‍ വച്ച് നടത്തി.

1


ഉപ്പുതറ വിശുദ്ധ യൂദാസ് ശ്ലീഹായുടെ കപ്പേളയില്‍ നിന്ന് ആരംഭിച്ച മരിയന്‍ തീര്‍ത്ഥാടനത്തില്‍ ഹൈറേഞ്ചിലെ അഞ്ച് ഫൊറോനകളില്‍ നിന്നുള്ള ആയിരത്തോളം മിഷന്‍ലീഗ് കുട്ടികള്‍ പങ്കെടുത്തു. 

മിഷന്‍ലീഗ് രൂപതാ ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍ പതാക കൈമാറി ആരംഭിച്ച തീര്‍ത്ഥാടനത്തിന്  ഫൊറോന ഡയറക്ടര്‍മാരും വൈസ് ഡയറക്ടര്‍മാരും രൂപതാ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഓര്‍ഗനൈസര്‍മാരും നേതൃത്വം നല്കി. 

23

തുടര്‍ന്ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍  പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് തീര്‍ത്ഥാടന സന്ദേശം നല്‍കി.

Tags

Share this story

From Around the Web