​ഫ്ലെമെൻകോ സംഗീതത്തിന്റെ ഈണവുമായി ലെയോ പാപ്പയെ സ്വീകരിക്കാൻ ജോസെ റിയോസ്

Yu

ലെയോ മാർപാപ്പയുടെ സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രദ്ധാകേന്ദ്രമാകാൻ മുൻ ഫ്ലെമെൻകോ ഗിത്താറിസ്റ്റും നിലവിൽ മാഡ്രിഡ് അതിരൂപതയിലെ സെമിനാരി വിദ്യാർഥിയുമായ ജോസെ റിയോസ് ഒരുങ്ങുന്നു. ജൂൺ ഏഴാം തീയതി ഞായറാഴ്ച വൈകുന്നേരം മോവിസ്റ്റാർ അരീനയിൽ നടക്കുന്ന ‘വീവിംഗ് നെറ്റ്‌വർക്ക്സ്’ സമ്മേളനത്തിലാണ് ജോസെ റിയോസ് മാർപാപ്പയ്ക്ക് മുന്നിൽ ഗിത്താർ വായിക്കുക.

​കല, കായികം, സാമ്പത്തികം, സംസ്കാരം തുടങ്ങിയ മേഖലകളിലെ പ്രമുഖരുമായി മാർപാപ്പ സംവദിക്കുന്ന ചടങ്ങിൽ തന്റെ സംഗീത യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജോസെ മറുപടി നൽകുകയും ചെയ്യും. പ്രശസ്ത ഫ്ലെമെൻകോ ഗായകൻ റാഫേൽ ജിമെനെസിന്റെ കീഴിൽ മാഡ്രിഡിലെ പ്രശസ്തമായ ‘അമോർ ഡി ഡിയോസ്’ സ്കൂളിൽ വച്ച് ഫ്ലെമെൻകോ സംഗീതത്തിൽ പ്രാവീണ്യം നേടിയ വ്യക്തിയാണ് ജോസെ.

​സെമിനാരി പഠനത്തിലേക്ക് പ്രവേശിച്ചപ്പോൾ തന്റെ പ്രൊഫഷണൽ ഗിത്താർ മറ്റുള്ളവർക്ക് നന്മയ്ക്കായി ദാനം ചെയ്ത ജോസെ മാർപാപ്പയുടെ ചടങ്ങിനായി തന്റെ പഴയ ഗുരു നൽകിയ 60 വർഷം പഴക്കമുള്ള ഗിത്താറിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. ഹൃദയസംബന്ധമായ രോഗത്തെ അതിജീവിച്ചാണ് ജോസെ ദൈവവിളി സ്വീകരിച്ച് സെമിനാരിയിലേക്ക് എത്തിയത്.

​”സംഗീതം എപ്പോഴും ദൈവത്തിലേക്ക് വിരൽ ചൂണ്ടുന്നു. അത് മനുഷ്യന്റെ ഹൃദയത്തെ സ്പർശിക്കുകയും പരസ്പര ബന്ധങ്ങൾ വളർത്താൻ സഹായിക്കുകയും ചെയ്യുന്നു. ബന്ധങ്ങളിലൂടെയാണ് വിശ്വാസം പങ്കുവയ്ക്കപ്പെടുന്നത്.” ജോസെ റിയോസ് പറഞ്ഞു.

​രണ്ട് വർഷം മുൻപ് ഫ്രാൻസിസ് മാർപാപ്പയെ നേരിട്ട് കണ്ട അനുഭവം അനുസ്മരിച്ച ജോസെ, പത്രോസിന്റെ പിൻഗാമിയുമായുള്ള ഈ കൂടിക്കാഴ്ച സ്പെയിനിലെയും ലോകമെമ്പാടുമുള്ളതുമായ കത്തോലിക്കാ സഭയ്ക്ക് വലിയ ആത്മീയ ഉണർവ് സമ്മാനിക്കുമെന്ന പ്രത്യാശയും പങ്കുവച്ചു.

Tags

Share this story

From Around the Web