പുനഃനിർമ്മിച്ച പൂവത്തോട് പള്ളി സന്ദർശിച്ചു അനുഗ്രഹം വാങ്ങി ജോസ് കെ മാണി എം.പി.; ചുരുങ്ങിയ നാളുകൾ കൊണ്ട് പുനഃ നിർമിച്ചു കൂദാശ നടത്തിയ ഇടവക സമൂഹത്തെ അഭിനന്ദിച്ചു എം.പി

 
Parathodu

പൂവത്തോട്: സെപ്റ്റംബർ ഏഴിന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ദൈവാലയ കൂദാശ നടത്തി വിശ്വാസികൾക്കായി തുറന്നു നൽകിയ പൂവത്തോട് സെൻറ് തോമസ് പള്ളി സന്ദർശിച്ചു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി.

വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുന്നാൾ ദിനമായ ഞായറാഴ്ച പൂവത്തോട് ഇടവക പള്ളിയിൽ രാവിലെ ഏഴിന്റെ ദിവ്യബലിയിൽ ഇടവക സമൂഹത്തോടോപ്പം ജോസ് കെ മാണിയും പങ്കുചേർന്നു അനുഗ്രഹം വാങ്ങി. 

പൂവത്തോട് പള്ളി വികാരി റവ.ഫാ. ജേക്കബ് പുതിയപറമ്പിൽ കൈക്കാരന്മാർ ഇടവകജനങ്ങൾ എന്നിവരെ നേരിൽ കണ്ട് ജോസ് കെ മാണി എം.പി. ആശംസകൾ അറിയിച്ചു.

 ദേവാലയത്തിനുള്ളിൽ തയ്യാറാക്കിയ കുരിശിന്റെ വഴിയുടെ ചുവർ ചിത്രങ്ങൾ ജീവൻ തുടിക്കുന്ന വർണ്ണ കാവ്യങ്ങളാണെന്ന് ജോസ് കെ മാണി പറഞ്ഞു. 

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട്  മനോഹരമായ ദേവാലയത്തിന്റെ പണികൾ പൂർത്തീകരിച്ച ഇടവക വികാരി റവ.ഫാ. ജേക്കബ് പുതിയപറമ്പിൽ കൈക്കാരന്മാരായ സണ്ണി ഞായർകുളം, ജോയ് കുറ്റിയാനി, പ്രസാദ് പേരേക്കാട്ട്, സെബാസ്റ്റ്യൻ പെരുവച്ചിറ, ജോജോ കാക്കാനിയേയും ഇടവക ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

Tags

Share this story

From Around the Web