ജോര്‍ദ്ദാനിലെ ക്രൈസ്തവ കൂട്ടക്കൊല: സംഭവം നടന്ന് 23 ദിവസത്തിനകം പ്രതികള്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ച് കോടതി

 
JORDHAN


കരാക്ക്: തെക്കന്‍ ജോര്‍ദാനിലെ കരാക്ക് ഗവര്‍ണറേറ്റിലുള്ള ഹമ്മൂദ് പട്ടണത്തിലെ ക്രൈസ്തവ ആരാധനാലയത്തിന് നേരെ സായുധ ആക്രമണം നടത്തി കൂട്ടക്കൊല നടത്തിയ മൂന്ന് പേര്‍ക്ക് ജോര്‍ദാനിലെ സ്റ്റേറ്റ് സെക്യൂരിറ്റി കോടതി വധശിക്ഷ വിധിച്ചു.

 ഇക്കഴിഞ്ഞ ഒക്ടോബര്‍ 23നു സെന്റ് ജോര്‍ജ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നുക്കൊണ്ടിരിന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്കിടെ സായുധ സംഘം നടത്തിയ വെടിവെപ്പില്‍ എട്ടോളം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ട്ടമായിരിന്നു.

ക്രൈസ്തവരെ സംബന്ധിച്ചു പൊതുവേ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന ജോര്‍ദാനില്‍ നടന്ന ഈ ആക്രമണം ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരിന്നു. 


ആക്രമണത്തിന് പിന്നാലെ ജോര്‍ദാനിലെ ഭരണാധികാരിയായ അബ്ദുല്ല രണ്ടാമന്‍ രാജാവ് പരിക്കേറ്റവരെ ആശുപത്രിയില്‍ നേരിട്ടെത്തി സന്ദര്‍ശിക്കുകയും നീതി ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തിരിന്നു. 

സംഭവം നടന്നു ഒരു മാസത്തിനുള്ളില്‍ തന്നെ കോടതി ശിക്ഷാവിധി നടത്തിയെന്നത് ശ്രദ്ധേയമാണ്.

നവംബര്‍ 15-ലെ കോടതി വിധി പ്രകാരം, ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തി, ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിച്ചു, സായുധ ആക്രമണങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി, ഭീകര സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.


 

Tags

Share this story

From Around the Web