ലിവര്‍പൂളിലെ സമാധാനരാജ്ഞിയുടെ ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ആഘോഷത്തിന് തുടക്കം

ലിവര്‍പൂളിലെ സമാധാനരാജ്ഞിയുടെ ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ആഘോഷത്തിന് തുടക്കം
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ആദ്യ സിറോമലബാര്‍ ഇടവകയായ ലിവര്‍പൂളിലെ സമാധാനരാജ്ഞിയുടെ ദേവാലയത്തില്‍ ഇടവമധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും പരിശുദ്ധ മാര്‍ത്തോമാശ്ലീഹായുടെയും സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വം ആരംഭിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് ഇടവക വികാരി റെവ. ഫാ. ജെയിംസ് കോഴിമല തിരുനാളിന്റെ കൊടിയുയര്‍ത്തി തിരുനാളിനു തുടക്കം കുറിച്ചു. അതിനെ തുടര്‍ന്ന്, റെവ. ഫാ. ജോബിന്‍ പെരുബലത്തുശേരി മുഖ്യകാര്‍മികത്വം വഹിക്കുകയും സിറോമലബാര്‍ റീത്തിലെ വിശിഷ്ട തിരുനാളുകളില്‍ നടത്താറുള്ള റാസ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. സീറോ മലബാര്‍ സഭയുടെ തനത് പാരമ്പര്യത്തിന്റെ അടയാളമായ ഈ ദിവ്യബലി ഇടവക ജനങ്ങളില്‍ ആത്മീയ അനുഭവത്തിന്റെ മറ്റൊരു പ്രതീകം തീര്‍ത്തു.
ഒരു ആഴ്ച നീണ്ടുനില്‍ക്കുന്ന തിരുകര്‍മ്മങ്ങളില്‍, എല്ലാ ദിവസവും ദിവ്യബലിയും അതേത്തുടര്‍ന്ന് നൊവേനയും ഭക്തിപൂര്‍വം നടത്തപ്പെടുന്നു.
തിരുനാള്‍ ദിനമായ ജൂലൈ 13, ഞായറാഴ്ച രാവിലെ 10 മണിക്ക്, പ്രസുദേന്തി വാഴ്ചയോടെ ആരംഭിക്കുന്ന തിരുനാള്‍ ദിവ്യബലി മാര്‍ ജോസഫ് സ്രാബിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടും.
His Grace Malcolm Patrick McMahon OP, ലിവര്‍പൂള്‍ മുന്‍ അതിരൂപതമെത്രാന്‍ തിരുനാള്‍ സന്ദേശം നല്‍കും. ഭക്തിനിര്‍ഭരമായ പ്രദിക്ഷണവും, അതിനെ തുടര്‍ന്ന് സ്നേഹവിരുന്നും കൊണ്ട് തിരുനാള്‍ കൊടിയിറങ്ങും. സമാധാന രാജ്ഞിയുടെ ദേവാലയത്തില്‍ വന്ന അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേരുന്നതിനും ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.