ജോലി തട്ടിപ്പ്: ലിങ്ക്ഡ് ഇന്‍ വ്യാജ തൊഴില്‍ പ്രൊഫൈലിലൂടെ ഇന്ത്യന്‍ വംശജയായ യുവതിയില്‍ നിന്ന് തട്ടിയത് 3 ലക്ഷത്തിലധികം രൂപ

ഡെട്രോയിറ്റ്:ലിങ്ക്ഡ് ഇന്നിലൂടെ ജോലി തട്ടിപ്പിന് ഇരയായി യുവതി. ലിങ്ക്ഡ് ഇന്‍ വ്യാജ തൊഴില്‍ പ്രൊഫൈലിലൂടെ ഇന്ത്യന്‍ വംശജയായ യുവതിയില്‍ നിന്ന് തട്ടിയത് 3 ലക്ഷത്തിലധികം രൂപ.
ഏകദേശം 4,300 ഡോളര്‍ ( ഏകദേശം 3,81,818.50 രൂപ ) യുവതിക്ക് നഷ്ടമായെന്ന് അന്താരാഷ്ട്ര ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
26 കാരിയായ അമീഷ ദത്തയാണ് തട്ടിപ്പിനിരയായത്. ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത പഠനം പൂര്‍ത്തിയാക്കിയ അമീഷയ്ക്ക് തട്ടിപ്പുകാരുടെ ഇരയായി യത്രയും തുക നഷ്ടമായത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
ഡെട്രോയിറ്റില്‍ താമസക്കാരിയായ അമീഷ സീസണല്‍ ഫിലിം പ്രൊഡക്ഷനില്‍ ജോലി ചെയ്യുകയായിരുന്നു. ഈ സമയമാണ് ഒരു പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഇവര്‍ ശ്രമിക്കുന്നത്.
ഇതിനായുള്ള തിരച്ചിലിനിടെയാണ് ഇവര്‍ ഒക്ലഹോമയിലെ ഫൈവ് സ്റ്റാര്‍ ഇന്റര്‍ലോക്കല്‍ കോപ്പറേറ്റീവ് കമ്പനിയില്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ ജോലിക്കായുള്ള ലിങ്ക്ഡ്ഇന്‍ പരസ്യം ശ്രദ്ധിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ യാതൊരു അപാകതയും തോന്നാതിരുന്ന ഈ തൊഴില്‍ പരസ്യം വിശ്വസിച്ച്അതിലേക്കവര്‍ അപേക്ഷിക്കുകയായിരുന്നു.
യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയവരില്‍ നിന്നുള്ള പ്രതികരണം എന്ന ഇവര്‍ പറയുന്നു. അപേക്ഷിച്ചതിന് തൊട്ടുപിന്നാലെ, റിക്രൂട്ടര്‍ എന്ന പേരില്‍ ഒരാളില്‍ നിന്ന് ദത്തയ്ക്ക് ഒരു ഇമെയില്‍ ലഭിക്കുകയും ഇന്റര്‍വ്യൂ വന്ന പേരില്‍ ഇവരോട് കുറച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ ആവശ്യപ്പെടുകയും ഇതിനെ തുടര്‍ന്ന് ഈ ജോലിയിലേക്ക് അവരെ നിയോഗിച്ചതായി അറിയിപ്പ് നല്‍കുകയും ചെയ്തു.
തൊഴില്‍ കരാര്‍ ആധികാരികമാണെന്ന് തോന്നുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഓണ്‍ബോര്‍ഡിംഗിന്റെ ഭാഗമായി, നിയമാനുസൃത സേവനമായ കഉ.ാല വഴി ഐഡന്റിറ്റി പരിശോധിക്കാന്‍ ദത്തയോട് ആവശ്യപ്പെട്ടു.
താമസിയാതെ, റിക്രൂട്ട് ചെയ്യുന്നയാള്‍ അയച്ച $4,300 ചെക്ക് ഉപയോഗിച്ച് പ്രത്യേക സോഫ്റ്റ്വെയര്‍ ഉള്ള ഒരു ലാപ്ടോപ്പ് വാങ്ങാന്‍ അവളോട് നിര്‍ദ്ദേശിച്ചു.
ഇതനുസരിച്ച് അവര്‍ ഈ ചെക്ക് ഉപയോഗിച്ച് ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ലാപ്‌ടോപ്പ് എത്തിയില്ല. അപ്പോഴാണ് ചെക്ക് വ്യാജമാണെന്നറിയുന്നത്. ഇതിനെ തുടര്‍ന്ന് അവരുടെ കയ്യില്‍ നിന്‍ ഈ തുക പോകുകയും ചെയ്തു.
പണം പോകുന്നതിനോടൊപ്പം തന്റെ തിരിച്ചറിയല്‍ രേഖകളും വിവരങ്ങളും ഇവര്‍ ദുരുപയോഗം ചെയ്തുവെന്നും യുവതി പറഞ്ഞു. അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്നും ഇവര്‍ പറയുന്നു.