സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ നടപടി, ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

 
cjp

ദില്ലി: ഡൽഹിയിലെ സിജെപി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ജവഹർലാൽ നെഹ്റു സർവ്വകലാശാലയും (ജെഎൻയു) വിദ്യാർത്ഥികൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ദില്ലിയിലും ജന്തർമന്തിറിലും നടക്കുന്ന പ്രതിഷേധ പരിപാടികളിൽ നിന്ന് വിദ്യാർത്ഥികൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്നാണ് സർവ്വകലാശാലയുടെ നിർദ്ദേശം. 

സമൂഹമാധ്യമങ്ങൾ അതീവ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്നും, നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികളും അച്ചടക്ക നടപടിയും സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ഡൽഹി സർവ്വകലാശാലയും സമാനമായ രീതിയിൽ വിദ്യാർത്ഥികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

അതിനിടെ, ദില്ലിയിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവരെ 200 പേരെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. ദില്ലിയിലെ വിവിധ ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. സമര സ്ഥലത്തേക്ക് കുരുമുളക് സ്പ്രേ അടക്കമുള്ള ആയുധങ്ങളുമായി എത്തിയവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. 

പിടിയിലായവരിൽ ഭൂരിഭാഗവും ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണെന്നും, ഇവർ വിദ്യാർത്ഥികളല്ലെന്നും ഗുണ്ടാസംഘങ്ങളിൽപ്പെട്ടവരാണെന്നും പൊലീസ് വ്യക്തമാക്കുന്നു. സുരക്ഷ മുൻനിർത്തി ദില്ലിയിലെ 17 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാവിലെ ഏഴര മുതൽ അടച്ചിട്ടിരിക്കുകയാണ്.

Tags

Share this story

From Around the Web