ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കുമെതിരെ ജാര്‍ഖണ്ഡിലെ ഹസാരിബാഗ് രൂപതയില്‍ സമാധാനപരമായ പ്രതിഷേധ മാര്‍ച്ച്

Fazaribag

റാഞ്ചി (ജാര്‍ഖണ്ഡ്): ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കുമെതിരെ ജാര്‍ഖണ്ഡിലെ ഹസാരിബാഗ് രൂപതയില്‍ സമാധാനപരമായ പ്രതിഷേധ മാര്‍ച്ച് നടത്തി. വണ്‍ ഇന്‍ ക്രൈസ്റ്റ് കമ്മിറ്റിയുടെ ബാനറില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ കത്തോലിക്കാ, സിഎന്‍ഐ, അസംബ്ലി ഓഫ് ഗോഡ്, ബാപ്റ്റിസ്റ്റ്, മറ്റ് പെന്ത ക്കോസ്ത് സഭകള്‍ എന്നിവയുള്‍പ്പെടെ ഒരുമിച്ച് അണിനിരന്നു.

 വൈദികര്‍, കന്യാസ്ത്രീകള്‍, പാസ്റ്റര്‍മാര്‍, മതബോധന അധ്യാപകര്‍, വിവിധ അല്മായ നേതാക്കന്മാര്‍, വിശ്വാസികള്‍ എന്നിവര്‍ പ്രകടനത്തില്‍ അണിനിരന്നു.
കത്തീഡ്രല്‍ പള്ളിയില്‍നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൂടെ കളക്ടറേറ്റില്‍ എത്തിയതിനുശേഷം കത്തീഡ്രല്‍ മൈതാനത്ത് മാര്‍ച്ച് സമാപിച്ചു.
 മതസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉയര്‍ ത്തിപ്പിടിക്കുക, വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിശ്വാ സികള്‍ക്കും എതിരായ തെറ്റായ ആരോപണങ്ങളും അറസ്റ്റുകളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ മാര്‍ച്ചില്‍ ഉയര്‍ത്തിയത് ശ്രദ്ധേയമായി.

ജൂലൈ 25 ന് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത ഞെട്ടിക്കുന്ന സംഭവത്തെ റാഞ്ചി അതിരൂപത നേരത്തെ അപലപിച്ചിരുന്നു. ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുവരുകയാണ്.

Tags

Share this story

From Around the Web