തൊഴിലിന്റെ മാഹാത്മ്യം ലോകത്തിന് കാണിച്ചു നല്‍കിയ യേശു

 
JESUS JIB


'ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി' (മര്‍ക്കോസ് 6:3).


ഒരു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാളെ സംബന്ധിച്ച് അയാള്‍ ക്രിസ്തുവിന്റെ രക്ഷാകര യത്‌നത്തില്‍ പങ്ക്കാരാകുന്നു. മനുഷ്യകുലത്തിന്റെ നന്മയ്ക്കായി അവതാരം ചെയ്ത യേശു ഒരു സാധാരണ മനുഷ്യനെ പോലെ അധ്വാനിച്ചു. തന്റെ വളര്‍ത്തു പിതാവായ ഔസേപ്പില്‍ നിന്നും ആശാരിപ്പണിയുടെ പാഠങ്ങള്‍ വശത്താക്കുകയും തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നതു വരെ ആ തൊഴില്‍ സന്തോഷത്തോടെ ചെയ്യുകയും ചെയ്തു. നസ്രത്തില്‍ യേശു അറിയപ്പെട്ടിരുന്നത് 'തച്ചന്റെ മകന്‍', അല്ലെങ്കില്‍ 'തച്ചന്‍' എന്നായിരുന്നു (മാര്‍ക്ക് 6:3).

ദൈവപുത്രന്‍ എന്ന നിലയില്‍ യേശു, അദ്ധ്വാനത്തിന് ഒരു സുപ്രധാനമായ അന്തസ്സും ആഭിജാത്യവും നല്‍കി. മാനവവംശത്തിന് അത് വെളിപ്പെടുത്തി തരുവാന്‍ അദ്ദേഹം തച്ചന്റെ ജോലി ചെയ്തു. ശരീരത്തിന്റെ ക്ഷീണത്തെ അവഗണിച്ച് മാനുഷികമായ കഴിവുകളാല്‍ ദൈവപുത്രന്‍ നമ്മേപോലെ അധ്വാനിച്ചു. ചുരുക്കത്തില്‍ മാനവ വംശത്തിന് തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കി തരുവാന്‍ അവിടുന്ന് തിരുമനസ്സായി എന്ന് പറയാം.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 20.4.94).


 

Tags

Share this story

From Around the Web