പരിശുദ്ധ അമ്മയ്ക്ക് പുതിയ മകനെ നല്കിയ യേശു
യേശു, തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍' (യോഹ 19:26).
തന്റെ മരണശേഷം പരിശുദ്ധ അമ്മ ഒറ്റപെട്ടു പോകരുത് എന്ന് യേശു ആഗ്രഹിച്ചിരിന്നുയെന്നാണ് ഈ വചനം അര്‍ത്ഥമാക്കുന്നത്. അമ്മയോടുള്ള ഈശോയുടെ കരുതല്‍ ഇവിടെ ദര്‍ശിക്കാന്‍ സാധിയ്ക്കും.
മൃദുലസ്‌നേഹത്തിന്റെയും മാതൃഭക്തിയുടെയും തരളിതമായ ഒരു പ്രകടനം ആയിരുന്നിത്. തന്റെ ഏറ്റം പ്രിയപ്പെട്ട ശിഷ്യന്റെ കയ്യില്‍ തന്നെ യേശു, തന്റെ അമ്മയെ എല്‍പ്പിക്കുന്നു.
അങ്ങനെ, യോഹന്നാനെ തന്റെ മകനെ പോലെ കരുതി സ്വീകരിക്കുവാന്‍ യേശു മറിയത്തിനു ഒരു പുതിയ മാതൃസ്ഥാനം ഏല്‍പ്പിക്കുന്നു.
കുരിശിന്റെ മര്‍മ പ്രധാനമായ സമയത്താണ് ആ എല്‍പ്പിക്കലിന്റെ പവിത്രത നിറഞ്ഞു നില്‍ക്കുന്നത്. 'സ്ത്രീയേ, ഇതാ, നിന്റെ മകന്‍' എന്ന വാക്കുകളുടെ പവിത്രതയെ പൂര്‍ണവും കൌദാശികവുമായ പ്രവര്‍ത്തി എന്ന് വിവരിക്കാം.
ഇത് അര്‍ത്ഥമാക്കുക മറ്റൊന്നുമല്ല, കുടുംബ ബന്ധങ്ങള്‍ക്ക് അപ്പുറം മറിയം മനുഷ്യപുത്രനോട് ഒപ്പം ചേര്‍ന്നു സഹകരിച്ച് രക്ഷാകര സന്ദേശം പങ്കുവെച്ചുയെന്നാണ്.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 23.11.88)