ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് തന്നെ ആകാശത്തിന്റെ ഉയരങ്ങളിലെത്തിച്ചതെന്ന്
ജെസീക്ക കോക്‌സ്
May 6, 2026, 19:51 IST
ലോകത്തിലെ ആദ്യത്തെ, കൈകളില്ലാത്ത പൈലറ്റെന്ന നിലയിൽ ഗിന്നസ് റെക്കോർഡ് കുറിച്ച ജെസീക്ക കോക്സ് തന്റെ വിജയരഹസ്യം വെളിപ്പെടുത്തി. ശാരീരിക പരിമിതികളെക്കാൾ മനക്കരുത്തും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവുമാണ് തന്നെ ആകാശത്തിന്റെ ഉയരങ്ങളിലെത്തിച്ചതെന്ന് ജെസീക്ക സാക്ഷ്യപ്പെടുത്തുന്നു. "ആകാശത്തിന് മുകളിൽ താൻ തനിച്ചായിരിക്കുമ്പോൾ ദൈവത്തിലുള്ള പൂർണ്ണമായ വിശ്വാസമാണ് എന്നെ നയിക്കുന്നത്. ആകാശത്തിന്റെ ഉയരങ്ങളിൽ വിമാനം നിയന്ത്രിക്കുമ്പോൾ ശ്രദ്ധ തെറ്റിയാൽ ജീവൻ പോലും നഷ്ടപ്പെടാം. ആ നിമിഷങ്ങളിൽ ദൈവത്തോടുള്ള അടുപ്പം വളരെ ആത്മീയമാണ്. എല്ലാം ശരിയാകുമെന്നും ഞാൻ സുരക്ഷിതമായി തിരിച്ചെത്തുമെന്നുമുള്ള ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് വിമാനം പറത്തുവാൻ എന്നെ ധൈര്യപ്പെടുത്തുന്നതെന്ന് ജെസീക്ക പറഞ്ഞു