ലീഡ്‌സില്‍ ജറുസലേം മാര്‍ത്തോമ ഇടവകയുടെ പ്രവര്‍ത്തന ഉദ്ഘാടനവും കുര്‍ബാനയും ഞായറാഴ്ച
ലീഡ്‌സ്: മലങ്കര മാര്‍ത്തോമ സഭ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലെ ലീഡ്‌സില്‍ പുതുതായി സ്ഥാപിതമായ ജറുസലേം മാര്‍ത്തോമ ഇടവകയുടെ പ്രവര്‍ത്തന ഉദ്ഘാടനവും കുര്‍ബാനയും 2026 മെയ് മാസം 17 തീയതി ഞായറാഴ്ച രാവിലെ 9.30ന്, ലീഡ്‌സിലെ 'Greenacre' ഹാളില്‍ നടക്കുന്നതാണ്.
ഭദ്രാസന മെത്രാപോലീത്ത RT. Rev. PD Dr. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്‌കോപ്പയുടെ ആശീര്‍വാദത്തോടെ ആരംഭിക്കുന്ന പ്രസ്തുത യോഗത്തില്‍ ഇടവക വികാരി റവ. സുബിന്‍ മാത്യു പാറയില്‍, മുന്‍ വികാരി റവ: ജോണ്‍ പി ചാക്കോ അച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഭദ്രാസന ഭാരവാഹികള്‍, സമീപ സഹോദര ഇടവകളിലെ പുരോഹിതരും, ഭാരവാഹികളും സംബന്ധിക്കും.
ചരിത്ര പ്രാധാന്യമുള്ള ലീഡ്‌സ് നഗരത്തിലെ മാര്‍ത്തോമ വിശ്വാസികള്‍ക്ക് ആത്മീയമായി വലിയ പ്രാധാന്യമുള്ള ഒരു പുതിയ തുടക്കം ആണ്, ഈ ഇടവകയുടെ സ്ഥാപനം എന്ന് കണക്കാക്കപെടുന്നു. ഈ യോഗത്തിലേക്ക് വിശ്വാസികളായ ഏവരെയും സ്വാഗതം ചെയ്യുന്നത് ആയി ഇടവക സെക്രട്ടറി ഐസക് ഉമ്മന്‍ അറിയിച്ചു.