ജിദ്ദ – കരിപ്പൂർ എയർ ഇന്ത്യ വിമാനത്തിന്‍റെ ടയറുകൾ പൊട്ടി; നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ്; യാത്രക്കാർ സുരക്ഷിതർ
Dec 18, 2025, 13:24 IST
ഒഴിവായത് വലിയ ആകാശ ദുരന്തം. ടയറുകൾ പൊട്ടിയതിനാൽ നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിഗ് നടത്തി എയർ ഇന്ത്യ വിമാനം.
ജിദ്ദയിൽ വന്ന വിമാനം കരിപ്പൂരായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.
ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തിരമായി ഇറങ്ങിയത്.
അതേസമയം വിമാനത്തിൽ ഉണ്ടായിരുന്ന 160 പേരും സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു.
യാത്രാമധ്യേ അപകടം മനസിലാക്കിയ പൈലറ്റ് അടിയന്തര ലാൻഡിങ് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.