ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം: കെആർഎൽസിസി

 
33333

ഫോർട്ടുകൊച്ചി: ജസ്റ്റീസ് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെആർഎൽസിസി ജനറൽ അസംബ്ലിയുടെ 47-ാം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ നയപ്രഖ്യാപനത്തിലും ബജറ്റിലും പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുടെ യോഗം വിളിക്കുകയും മുൻഗണന നിശ്ചയിച്ച് ശിപാർശകൾ നടപ്പിലാക്കുകയും ചെയ്യണം.

മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും കടലവകാശ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് നടപടികൾ വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അസംബ്ലിയിൽ കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ രൂപതകളിൽനിന്നുള്ള ബിഷപ്പുമാ രും വൈദികരും സന്യസ്‌തരും അല്‌മായരുമടങ്ങുന്ന പ്രതിനിധികൾ പങ്കെടുത്തു.

പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സമാപനസന്ദേശം നൽകി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ എന്നിവർ പ്രസംഗിച്ചു. അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയ കാര്യസമിതി റിപ്പോർട്ടും ബിജു ജോസി സാമ്പത്തിക റിപ്പോർട്ടും പ്രബലദാസ് മുൻയോഗ നടപടിക്രമങ്ങളും അവതരിപ്പിച്ചു. സെക്രട്ടറിമാരായ മെറ്റിൽഡ മൈക്കിൾ, പാട്രിക് മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

Tags

Share this story

From Around the Web