ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: കണ്‍വെന്‍ഷനുകളുമായി കെ.എല്‍.സി.എ
കൊച്ചി: ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎല്‍സിഎ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ജനകീയ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആദ്യപടിയായി 12 ലത്തീന്‍ രൂപതകളിലും ഓരോ നിയോജക മണ്ഡലങ്ങളില്‍ വീതം ജനകീയ കണ്‍വെന്‍ഷനുകള്‍ തുടങ്ങും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.
ലത്തീന്‍ സഭാ വക്താവ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, രൂപത പ്രസിഡന്റുമാരായ ഗോഡ്‌സണ്‍ ഡിക്രൂസ്, ബിനു എഡ്വേര്‍ഡ്, ജോണ്‍ ജോസഫ്, അനില്‍ കുന്നത്തൂര്‍, റോയി ഡികൂഞ്ഞ, ജനറല്‍ സെക്രട്ടറിമാരായ കെ.ജെ. സെബാസ്റ്റ്യന്‍, സോളമന്‍ ജോണ്‍, സംസ്ഥാന ഭാരവാഹികളായ പൂവം ബേബി, സാബു കാനക്കാപള്ളി, സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ അംഗങ്ങളായ ഹെര്‍ബര്‍ട്ട് ജോസഫ്, തങ്കച്ചന്‍ തെക്കേപലക്കല്‍, അഡ്വ. ഫ്രാന്‍സിസ് നെറ്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.