ജന്തര്‍ മന്തര്‍ 2.0; ധ്രുവ് റാഠി കസ്റ്റഡിയില്‍, ദീപ്‌കെയെ അറസ്റ്റ് ചെയ്യാന്‍ നീക്കം, ഗുഡ്ഗാവിലെ വീട്ടില്‍ നിന്നാണ് ഇന്ന് രാവിലെ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്
 

 
dhruv


 

 
ന്യൂഡല്‍ഹി: സംഘ്പരിവാര്‍ വിരുദ്ധ ഇന്‍ഫ്‌ലുവന്‍സറും യൂട്യൂബറുമായ ധ്രുവ് റാഠി കസ്റ്റഡിയില്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സിജെപി ഇന്ന് ആഹ്വാനം ചെയ്ത ജന്തര്‍ മന്തര്‍ 2.0 സമരത്തിന് തൊട്ടുമുമ്പാണ് കസ്റ്റഡിയിലെടുത്തത്. ഗുഡ്ഗാവിലെ വീട്ടില്‍ നിന്നാണ് രാവിലെ എട്ട് മണിയോടെ മഫ്തിയിലെത്തിയ ഡല്‍ഹി പൊലീസ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്.
സിജെപി സ്ഥാപകനും സമരനായകനുമായ അഭിജീത് ദീപ്കെയെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനമാര്‍ഗം വരുന്ന ദീപ്കെയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യാനാണ് ഡല്‍ഹി പൊലീസിന്റെ നീക്കം. വിവിധ കേന്ദ്രങ്ങളിലും സര്‍വകലാശാലകളിലുമായി നിരവധി വിദ്യാര്‍ഥി നേതാക്കളും പ്രവര്‍ത്തകരും കരുതല്‍ തടങ്കലിലാണ്.
ഞലമറ അഹീെ

Tags

Share this story

From Around the Web