ജമാഅത്തെ ഇസ്ലാമി ചാനൽ അന്യമത വിരോധം പ്രചരിപ്പിക്കുന്നു"; മീഡിയവണ്ണിനെതിരെ നിയമ നടപടിക്ക് സിപിഐഎം

 
M v govindan

മീഡിയവൺ ചാനലിന് എതിരെ നിയമ യുദ്ധത്തിന് സിപിഐഎം. ജമാഅത്തെ ഇസ്ലാമി ചാനൽ അന്യമത വിരോധം പ്രചരിപ്പിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

എൻഡിഎഫിന് എതിരായ മുൻ എംഎൽഎ എൻ. കണ്ണൻ്റെ സബ്മിഷൻ പോലും മതസ്പർധ ഉണ്ടാക്കാനായി ഉപയോഗിച്ചു.

ഇടതുപക്ഷത്തെ ആക്രമിക്കാൻ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നു എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കണ്ണൻ്റേത് മതവിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകർക്കുന്നതിന് എതിരെയുള്ള സബ്മിഷൻ ആയിരുന്നു.

എൻഡിഎഫിന് എതിരായിരുന്നു ആ സബ്മിഷൻ. മത സ്പർധ ഉണ്ടാക്കാനുള്ള പരിശ്രമങ്ങളാണ് ഇതിൻ്റെ പേരിൽ മീഡിയാ വൺ നടത്തുന്നത്.

മീഡിയാ വണിനും സി. ദാവൂദിനും എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

മതരാഷ്ട്രമുണ്ടാക്കാനും മറ്റു മതസ്ഥരെ അന്യരായി കാണുകയും ചെയ്യുന്ന ആശയ പ്രചരണമാണ് ജമാഅത്തെ ഇസ്ലാമിയുടെത്.

അവരുടെ പ്രത്യയശാസ്ത്രത്തിൽ അന്യ മതവിഭാഗങ്ങളോട് ശത്രുതാപരമായ നിലപാടാണ് കൈക്കൊള്ളുന്നത്.

ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും ഐക്യമുന്നണി പ്രസ്ഥാനമാണെന്നും ദോവിന്ദൻ പറഞ്ഞു.

എൻഡിഎഫ് തീവ്രവാദത്തിന് എതിരെ നിയമസഭയിൽ എൻ കണ്ണൻ അവതരിപ്പിച്ച സബ്മിഷൻ തെറ്റിദ്ധരിപ്പിക്കാൻ ഇവർ ഉപയോഗിക്കുന്നു.

സി. ദാവൂദിനും മീഡിയ വൺ ചാനലിനും എതിരെ സിപിഐഎം നിയമനടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web