ജയ് ശ്രീറാം' വിളിച്ച് ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Dec 26, 2025, 06:53 IST
അസം: അസമിലെ നല്‍ബാരി ജില്ലയില്‍ സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ നാല് ബജ്‌റംഗ്ദള്‍വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
ബെല്‍സോറിലെ പനിഗാവ് സെന്റ് മേരീസ് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങളും തയാറെടുപ്പുകളും ഹിന്ദുത്വ പ്രവര്‍ത്തകര്‍ തീവച്ച് നശിപ്പിച്ചിരുന്നു.
വിഎച്ച്പി ജില്ല സെക്രട്ടറി ഭാസ്‌കര്‍ ദേഖ, വൈസ് പ്രസിഡന്റ് മാനസ് ജ്യോതി, ബജ്‌റംഗ്ദള്‍ ജില്ല കണ്‍വീനര്‍ നയന്‍ തലൂക്ദര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. പ്രതികള്‍ 'ജയ് ശ്രീറാം' വിളികളോടെ എത്തിയാണ് ആക്രമണം നടത്തിയത്.
ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കരുതെന്ന് സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തിയ സംഘം ക്രിസ്മസുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലെത്തി വസ്തുക്കള്‍ കത്തിക്കുകയും ചെയ്തിരുന്നു.