ചക്കക്കൊമ്പന്‍ ദൗത്യം മൂന്നാം ദിവസം! ആനയെ ഇടിക്കുഴിയില്‍ കണ്ടെത്തി; ഉടന്‍ മയക്കുവെടി വെച്ചേക്കും

 
chakkakomban

ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുള്ള 'മിഷന്‍ ചക്കക്കൊമ്പന്‍' ദൗത്യം മൂന്നാം ദിവസവും തുടരുന്നു. ആനയെ ഇടിക്കുഴി ഭാഗത്ത് കണ്ടെത്തിയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഡാര്‍ട്ടിംഗ് ടീം ആനയുടെ തൊട്ടടുത്തെത്തിയിട്ടുണ്ട്. സുരക്ഷിതമായ സ്ഥലത്തേക്ക് മാറുന്നതോടെ ആനയെ ഉടന്‍ മയക്കുവെടി വെച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതികൂല കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങളും നിരോധനാജ്ഞയും തുടരുകയാണ്.

Tags

Share this story

From Around the Web