ജബല്‍പൂര്‍ ബോട്ട് അപകടം; ദുഃഖം രേഖപ്പെടുത്തി കത്തോലിക്കാ സഭ
May 3, 2026, 10:33 IST
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ ദാരുണമായ ക്രൂയിസ് അപകടത്തില്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ബര്‍ഗി ഡാം റിസര്‍വോയറില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സഭയുടെ പ്രതികരണം.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കാണാതായവര്‍ക്കായി പ്രാര്‍ത്ഥി ക്കുന്നതായും സഭ അറിയിച്ചു.
ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിനോദസഞ്ചാര ബോട്ടുക ളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പരിശോധിക്കണമെന്ന് അധികാരികളോട് സിബിസിഐ ആവശ്യപ്പെട്ടു.